വാര്‍ത്ത

RSS FEED
FaceBook
Youtube
Twitter
ഗുണമേന്മ പ്രധാനം
സമസ്തമേഖലകളിലും ഗുണമേന്മയ്ക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ഗുണപരമായ നിരവധി പരിവര്‍ത്തനങ്ങളിലൂടെ കടന്നാണ്  പ്രകൃതിദത്തറബ്ബര്‍ തന്ത്രപ്രധാനമായ ഒരു വ്യാവസായിക അസംസ്‌കൃതവസ്തുവായി മാറിയത്. വളര്‍ച്ചയുടെ ഇത്തരം മാറ്റങ്ങള്‍ മനുഷ്യരാശിക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രകൃതിദത്തറബ്ബറിന്റെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ടയര്‍മേഖലയാണ്. ടയറിന്റെ ഗുണമേന്മയ്ക്ക് നമ്മുടെ ജീവനോളം പ്രാധാന്യവുമുണ്ട്. നമ്മുടെ റോഡുകള്‍ മുഴുവന്‍ രാജ്യാന്തരനിലവാരമുള്ളതാകാന്‍ ഇനിയും സമയം ആവശ്യമാണ്.  വാഹനത്തിനും റോഡിനുമിടയില്‍ ഉരുളുന്ന ടയറിന്റ ഗുണമേന്മ അല്പം കുറഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് നമുക്കും കരുതല്‍വേണം. ഭാഗ്യവശാല്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ വിനിയോഗത്തിലൂടെ ഏറെ ഗുണമേന്മയുള്ള ടയറുകളാണ് നമ്മുടെ നാട്ടിലും ഉത്പാദിപ്പിക്കപ്പെടുത്. എങ്കിലും രാജ്യാന്തരതലത്തില്‍ വലിയതോതിലുള്ള മത്സരമാണ് നമ്മുടെ ടയര്‍മേഖല നേരിടുത്.
ഏതൊരുത്പന്നത്തിന്റെയും അടിസ്ഥാനഗുണമേന്മ നിര്‍ണ്ണയിക്കുന്നത്് അതിന്റെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കളാണ്. നമ്മുടെ രാജ്യത്ത് ടയര്‍ നിര്‍മ്മിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് ഷീറ്റുറബ്ബറാണ്.   ഒട്ടേറെ ടയറിതര ഉത്പന്നങ്ങള്‍ക്കും ഷീറ്റുറബ്ബറാണ് അസംസ്‌കൃതവസ്തു. അതുകൊണ്ടുതന്നെ രാജ്യത്തെ റബ്ബറുത്പാദനത്തിന്റെ 70 ശതമാനത്തോളം ഷീറ്റുറബ്ബറായാണ് വിപണനം ചെയ്യപ്പെടുന്നത്. അതിനാല്‍ ഗുണമേന്മയുള്ള ഷീറ്റു റബ്ബര്‍ ഉത്പാദിപ്പിക്കേണ്ടത് ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിന് അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞത് ആര്‍.എസ്.എസ്. 4 ഷീറ്റേ നിര്‍മ്മിക്കൂ എന്ന് കര്‍ഷകര്‍ തീരുമാനിക്കണം. ഇത് കര്‍ഷകരുടെ വരുമാനവും കാര്യമായി വര്‍ദ്ധിപ്പിക്കും.
നിലവിലുള്ള സംസ്‌കരണരീതികളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ ഏതൊരു കര്‍ഷകനും ആര്‍.എസ്.എസ്. 4 ഗ്രേഡിലുള്ള ഷീറ്റ് നിര്‍മ്മിക്കുന്നതിന് വളരെ എളുപ്പം സാധിക്കും. ഇതിനാവശ്യമായ പരിശീലനം റബ്ബര്‍ബോര്‍ഡില്‍നിന്നും റബ്ബറുത്പാദകസംഘങ്ങളില്‍നിന്നും ലഭിക്കുന്നതാണ്. ഉയര്‍ന്ന ഗ്രേഡിലുള്ള  ഷീറ്റുകള്‍ നിര്‍മ്മിക്കുതിന് പുകപ്പുര അത്യാവശ്യമായതിനാല്‍ സ്വന്തമായി പുകപ്പുര നിര്‍മ്മിക്കുകയോ ആവശ്യാനുസരണം അംഗീകൃത റെഡിമെയ്ഡ് പുകപ്പുരകള്‍ വാങ്ങുകയോ വേണം. ഇതിനു സാധിക്കാത്തവര്‍ക്ക് സമൂഹസംസ്‌കരണശാലകളുടെ സഹായം തേടാവുന്നതാണ്. റബ്ബറുത്പാദകസംഘങ്ങളുടെ നേതൃത്വത്തില്‍ ഒട്ടേറെ സമൂഹസംസ്‌കരണശാലകള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സ്വകാര്യസംരഭകത്വത്തിലുള്ള സമൂഹസംസ്‌കരണശാലകളും റബ്ബര്‍ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിപണിയില്‍ നിലനില്‍ക്കുതിനും ആത്മവിശ്വാസത്തോടെ വിലപേശുന്നതിനും ഉയര്‍ന്ന വരുമാനം നേടിയെടുക്കുതിനും ഗുണമേന്മ കൂടിയേതീരു എന്നത് മറക്കാതിരിക്കുക 
ആശംസകളോടെ
ഡോ. കെ.എന്‍. രാഘവന്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, റബ്ബര്‍ബോര്‍ഡ്
 
 

 

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം (ആര്‍.ആര്‍.ഐ.ഐ)സ്ഥാപിതമായത് 1955-ലാണ്. ഗവേഷണരംഗത്തെ മികച്ച സംഭാവനകളിലൂടെ രാജ്യാന്തരറബ്ബര്‍രംഗത്ത് അഭിമാനകരമായ സ്ഥാനം നേടാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. രാജ്യാന്തരറബ്ബര്‍ഗവേഷണവികസനബോര്‍ഡിൽ (ഐ.ആര്‍. ആര്‍. ഡി. ബി.)  അംഗമായ ആര്‍.ആര്‍.ഐ.ഐ. രാജ്യാന്തരതലത്തിലുള്ള ഒട്ടേറെ ഗവേഷണപരിപാടികളിൽ പങ്കാളിയുമാണ്. ഇന്ത്യയിൽ റബ്ബറിന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിൽ സുപ്രധാനപങ്കാണ് ആര്‍.ആര്‍.ഐ.ഐ വഹിച്ചിട്ടുള്ളത്.

സ്ഥലം

കോട്ടയത്തുനിന്ന് എട്ടു കി.മീ. കിഴക്കു മാറിയാണ് ഗവേഷണ കേന്ദ്രത്തിന്റെ കേന്ദ്രഓഫീസ് സ്ഥിതിചെയ്യുന്നത്. ഓഫീസിനോടു ചേര്‍ന്ന് റിസര്‍ച്ച്ഫാമുമുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം നെടുമ്പാശ്ശേരിയിലാണ്(100 കി.മീ. വടക്ക്). കോയത്തുനിന്ന് 50 കി.മീ. ദൂരെ റാന്നിയിലുള്ള ചേത്തയ്ക്കൽ എന്ന സ്ഥലത്താണ് ഗവേഷണകേന്ദ്രത്തിന്റെ സെന്‍ട്രൽ എക്‌സ്പരിമെന്റ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി, വടക്കുകിഴക്കന്‍ മേഖലയ്ക്കുവേണ്ടി, അഗര്‍ത്തല കേന്ദ്രമാക്കി ഒരു റിസര്‍ച്ച് കോംപ്ലക്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ കീഴിൽ അഗര്‍ത്തല(ത്രിപുര), ഗുവഹത്തി(ആസ്സാം), തുറ(മേഘാലയ) എന്നിവിടങ്ങളിൽ റീജിയണൽ റിസര്‍ച്ച് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദപ്ചരി(മഹാരാഷ്ട്ര), കാമാഖ്യാനഗര്‍ (ഒറീസ്സ), നഗ്‌രക്കട്ട(പശ്ചിമബംഗാള്‍), പറളിയാര്‍(തമിഴ്‌നാട്), നെട്ടണ(കര്‍ണ്ണാടക), പടിയൂര്‍(കേരള) എന്നീ സ്ഥലങ്ങളിലും റീജിയണൽ റിസര്‍ച്ച് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടയം, ത്രിപുര, തളിപ്പറമ്പ്, കോഴിക്കോട്, ത്രിശ്ശൂര്‍, മൂവാറ്റുപുഴ, പാല, കാഞ്ഞിരപ്പള്ളി, അടൂര്‍, നെടുമങ്ങാട് എന്നിവിടങ്ങളിൽ മണ്ണും ഇലയും പരിശോധിക്കുന്നതിനുള്ള പരീക്ഷണശാലകളും സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം, ത്രിപുര, കോഴിക്കോട്, മൂവാറ്റുപുഴ, അടൂര്‍ എന്നീ സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന മണ്ണുപരിശോധശാലയുടെ സേവനവും ലഭ്യമാണ്.

കൂടുതൽ വായിക്കുക

ഇന്ത്യന്‍ റബ്ബര്‍ മേഖലയിൽ വര്‍ദ്ധിച്ചുവരുന്ന  പരിശീലനാവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ്  ലോകബാങ്ക് സഹായത്തോടെ കോട്ടയത്ത് പ്രവര്‍ത്തനമാരംഭിച്ച റബ്ബര്‍ പരിശീലനകേന്ദ്ര (ആര്‍.ടി.ഐ.) ത്തിന്റെ  പ്രധാന ലക്ഷ്യം.

താഴെപ്പറയുന്ന  ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഈ കേന്ദ്രം പരിശ്രമിക്കുന്നു.

 1. റബ്ബര്‍ കര്‍ഷരുടെയും റബ്ബര്‍ തോട്ടം തൊഴിലാളികളുടെയും സാങ്കേതികവും നടത്തിപ്പുസംബന്ധവുമായ പ്രവര്‍ത്തന മികവ് കാലാനുസൃതമായി പരിഷ്‌കരിക്കുക.
 2. ഇന്ത്യന്‍ റബ്ബര്‍ ഉത്പന്നങ്ങളുടെ ഗുണമേòയും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉത്പന്ന നിര്‍മ്മാതാക്കള്‍ക്കും സംസ്‌കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യോജിച്ച പരിശീലനം നല്കുക.
 3. റബ്ബര്‍ ഉത്പാദക സംഘങ്ങളുടെയും (ആര്‍.പി.എസ്) റബ്ബര്‍ മാര്‍ക്കറ്റിംഗ് സഹകരണസംഘങ്ങളുടെയും സാങ്കേതികജ്ഞാനവും നടത്തിപ്പുമികവും കാലാനുസൃതമായി പരിഷ്‌കരിക്കുക.
 4.  റബ്ബര്‍ ബോര്‍ഡ് ജീവനക്കാരുടെ നിര്‍വഹണപാടവവും അഭിരുചികളും വികസിപ്പിക്കുക.
 5. രാജ്യാന്തര പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക.

ആസ്ഥാനം

കോട്ടയത്തുനിന്ന് എട്ടുകിലോമീറ്റര്‍ കിഴക്കായി പുതുപ്പള്ളിയിൽ, ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തോട് ചേര്‍ന്നാണ് റബ്ബര്‍ പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത്. 37,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പരിശീലന മന്ദിരത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ അഞ്ചു പഠനഹാളുകളാണുള്ളത്. ഇവയ്ക്കു പുറമെ ലൈബ്രറി, പരീക്ഷണശാല, മ്യൂസിയം, ഓഡിറ്റോറിയം, ഹോസ്റ്റൽ സൗകര്യങ്ങളുമുണ്ട്.

പരിശീലകര്‍

കേന്ദ്രത്തിനു സ്വന്തമായി പരിശീലകര്‍ നിരവധിപേരുണ്ട്. പുറമെ, റബ്ബര്‍കൃഷി, വ്യാവസായിക ഉപഭോഗങ്ങള്‍ തുടങ്ങിയ മേഖലകളിൽ വൈദഗ്ദ്ധ്യം സിദ്ധിച്ച റബ്ബര്‍ഗവേഷണകേന്ദ്രത്തിലെയും റബര്‍ബോര്‍ഡിലെയും 125 ശാസ്ത്രജ്ഞരും ഓഫീസര്‍മാരും പരിശീലന പരിപാടികള്‍ക്കു നേതൃത്വം കൊടുക്കുന്നു. ഇതിനും പുറമെ വിവിധ വിഷയങ്ങളിൽ, ബോര്‍ഡിനകത്തും പുറത്തും നിന്നുമുള്ള പ്രഗല്ഭരുടെ ഫാക്കള്‍ട്ടി ബാങ്കും പരിശീലനകേന്ദ്രത്തിനുണ്ട്.

പ്രദര്‍ശന പരീക്ഷണശാല

പ്രായോഗിക പ്രദര്‍ശനങ്ങളുള്‍പ്പെടെ പഠനപരിപാടികള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളോടുകൂടിയ രണ്ടു ശാലകളും ഈ കേന്ദ്രത്തിലുണ്ട്.. റബ്ബര്‍ സംസ്‌കരണം, ഉൽപന്ന നിര്‍മാണം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങള്‍ നടത്തുന്നതിനുവേണ്ടിയാണിവ.

പരിശീലനം ലക്ഷ്യമിടുന്നവര്‍

ചുവടെ പറയുന്നവര്‍ക്കാണ് പ്രധാനമായും പരിശീലനം നല്കുന്നത്.

 •     കര്‍ഷകര്‍
 •     വടക്കുകിഴക്കന്‍ മേഖലയിൽ നിന്നുള്ള കര്‍ഷകര്‍
 •     മാനേജര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍
 •     റബ്ബര്‍ ഉത്പാദക സംഘങ്ങള്‍
 •     റബ്ബര്‍ വിപണന സംഘങ്ങള്‍
 •     റബ്ബര്‍ വ്യാപാരികള്‍
 •     റബ്ബര്‍ സംസ്‌കരണ സംരംഭകര്‍
 •     റബ്ബര്‍-ഉത്പന്ന കയറ്റുമതി സംരംഭകര്‍
 •     റബ്ബര്‍ ഉത്പന്ന നിര്‍മാതാക്കള്‍
 •     റബ്ബര്‍ അധിഷ്ഠിത വ്യവസായ സംരംഭകര്‍
 •     റബ്ബര്‍തടി സംസ്‌കരണ, കയറ്റുമതി സംരംഭകര്‍
 •     പ്രൊഡക്ഷന്‍ മാനേജര്‍മാര്‍
 •     ഗുണമേന്മാ മാനേജര്‍മാര്‍
 •     സ്ത്രീകള്‍
 •     പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍
 •     റബ്ബര്‍ ബോര്‍ഡ് ജീവനക്കാര്‍
 •     വിദേശ പരിശീലനാര്‍ത്ഥികള്‍
 •     സ്ത്രീകൾ
 •     അക്കാദമിക് വിദ്യാർത്ഥികൾ
 •     ബോർഡിന്റെ ജീവനക്കാർ
 •    വിദേശ പങ്കാളികൾ
http://indiannaturalrubber.com/

സംഭവങ്ങൾ

ഇന്ത്യൻ വില 12-06-2021 per 100Kg

വിഭാഗം രൂപ ഡോളർ
 RSS4 ~ ~
 RSS5 ~ ~
വിഭാഗം രൂപ ഡോളർ
 RSS4 ~ ~
 RSS5 ~ ~

** The prices shown above do not include GST @ 5% on purchase and expenses towards transportation, warehousing and other incidentals.

*(price not available). #(Market Holiday). ~(No Transaction).

അന്താരാഷ്ട്ര വില 11-06-2021 per 100Kg

വിഭാഗം രൂപ ഡോളർ
 SMR20 11924.0 163.35
 LATEX(60%) 10238.0 140.30
വിഭാഗം രൂപ ഡോളർ
 RSS1 16278.0 223.00
 RSS2 16137.0 221.10
 RSS3 16008.0 219.30
 RSS4 15938.0 218.30
 RSS5 15832.0 216.90

ലിങ്കുകൾ

കൾച്ചറൽ ഓപ്പറേഷൻ

ഫോട്ടോ ഗാലറി


വീഡിയോ ഗാലറി

 • CBEC ICEGATEPradhan Mantri Kaushal Vikas YojanaGovernment e-MarketANRPCInternational Rubber Study GroupDirectorate General of Foriegn TradePublic Grievance RedressMinistry of Commerce and Industry My GovernmentNational PortalIndia Brand Equity Foundation Rubber Skill Development CouncilDigital IndiaIRRDB

Last reviewed and updated on 13-Jun-2021